സ്ഥിരനിക്ഷേപം

കാലാവധി നിശ്ചയിച്ചുകൊണ്ടുള്ള നിക്ഷേപമായതുകൊണ്ട്‌ ഇതു ഒരു സ്ഥിരനിക്ഷേപമാണ്‌. ഒരു നിശ്ചിതസംഖ്യ നിശ്ചിതകാലത്തേക്ക്‌ നിശ്ചിത പലിശ നിശ്ചയിച്ചുകൊണ്ടുള്ള നിക്ഷേപമാണിത്‌. നിക്ഷേപ പലിശ നിക്ഷേപത്തിന്റെ കാലാവധിയെ അടിസ്ഥാനപ്പെടുത്തി മാറികൊണ്ടിരിക്കും. നീണ്ട കാലത്തേക്കുള്ള നിക്ഷേപത്തിനാണ്‌ ഉയര്‍ന്ന പലിശ. ഇടപാട്‌കാരന്റെ ആവശ്യാനുസരം നിക്ഷേപത്തിന്റെ കാലയളവ്‌ വ്യത്യാസപ്പെടുത്താവുന്നതാണ്‌. 15 ദിവസം മുതല്‍ 5 വര്‍ഷം വരെ വിവിധ കാലത്തേക്ക്‌ സ്ഥിരനിക്ഷേപം നടത്താവുന്നതാണ്‌. നിക്ഷേപകാലവധിക്ക്‌ പലിശ നിക്ഷേപത്തിന്റെ കൂടെ കൂട്ടി നിക്ഷേപിക്കാവുന്നതാണ്‌. കുറഞ്ഞ നിക്ഷേപം 1000 രൂപ പരമാവധിക്ക്‌ പരിധി ഇല്ല. സ്ഥിര നിക്ഷേപത്തി©•ല്‍ വായ്‌പ സൌകര്യം ലഭ്യമാണ്‌. ആവശ്യമെങ്കില്‍ പലിശ നിരക്കല്‍ കുറവ്‌ വരുത്തി കാലാവധിക്ക്‌ മുന്‍മ്പായി തിരിച്ചു വാങ്ങാവുന്നതാണ്‌.

ആര്‍ക്കൊക്കെ തുടങ്ങാം.

വ്യക്തികള്‍ക്കും മൈനര്‍മാര്‍ക്കും സൊസൈറ്റി രജിസ്റ്റര്‍ ചെയ്‌ത സ്ഥാപനങ്ങള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവക്ക്‌ നിക്ഷേപം നടത്താവുന്നതാണ്‌.

സവിശേഷതകള്‍

നോമിനേഷന്‍ സൌകര്യം ഉണ്ടായിരിക്കും, ഒന്നിലധികം പേര്‍ക്ക്‌ കൂട്ടായി നിക്ഷേപം നടത്തി തിരിച്ചു വാങ്ങുന്നതിന്‌ ഒരാളെ അധികാരപ്പെടുത്താവുന്നതാണ്‌. പ്രതിമാസ പലിശ എസ്സ്‌.ബി എക്കൌണ്ട്‌, ഗ്രൂപ്പ്‌ ഡപ്പോസിറ്റ്‌ എന്നിവയിലേക്ക്‌ മാറ്റാനോ എല്‍.ഐ.സി പ്രീമിയം അടക്കുന്നതിനോ ഉപയോഗപ്പെടുത്താവുന്നതാണ്‌.

എക്കൌണ്ട്‌ തുടങ്ങാനാവശ്യമായ രേഖകള്‍

നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കേണ്ടതാണ്‌. അഡ്രസ്സ്‌ തെളിയിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവ ഹാജരാക്കേണ്ടതാണ്‌