About Us
കൂത്തുപറമ്പ് സഹകരണ റൂറല്‍ ബേങ്ക് ലി.ന എഫ് 1261, 23.09.1946 ന് രജിസ്റ്റര്‍ ചെയ്യപ്പെടുകയും 29.09.1946 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത സഹകരണ സ്ഥാപനമാണ്. ബേങ്കിന്‍റെ ഹെഡ്ക്വാര്‍ട്ടേര്‍സ് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ കൂത്തുപറമ്പിലാണ്. തലശ്ശേരി താലൂക്കിലെ കോളയാട് , കണ്ണവം, ചെറുവാഞ്ചേരി, മാനന്തേരി, കണ്ടംകുന്ന്, പാതിരിയാട്, പടുവിലായി, മാങ്ങാട്ടിടം കോട്ടയം, കൂത്തുപറമ്പ്, പാട്യം എന്നീ വില്ലേജുകളാണ് പ്രവര്‍ത്തനാധികാര പരിധിയായി ബേങ്കിനുള്ളത്. അംഗങ്ങള്‍ക്ക് കാര്‍ഷികവും കാര്‍ഷികാനുബന്ധവും കാര്‍ഷികേതരവുമായ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഹ്രസ്വകാല, മദ്ധ്യകാല, ദീര്‍ഘകാല വായ്പകളും രജിസ്ട്രാറോ നബാര്‍ഡോ അംഗീകരിക്കുന്ന പ്രത്യേക പദ്ധതികള്‍ പ്രകാരവുമുള്ള വായ്പകള്‍ വിതരണം ചെയ്യുക എന്നതാണ് ബേങ്കിന്‍റെ പ്രഥമ ഉദ്ദേശ്യം. അതുപോലെ തന്നെ അംഗങ്ങള്‍ക്കിടയില്‍ മിതവ്യായം, സ്വയം പര്യാപ്തതാ ബോധം, പരസ്പര സഹയ മനസ്ഥിതി എന്നീ ഗുണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ടി ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക, വിവിധ തരത്തിലുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കുക, അതാത് കാലം നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി എല്ലാ വിധ ബേങ്കിംഗ് ഇടപാടുകളും നടത്തുക തുടങ്ങി ഒട്ടനവധി പ്രവാര്‍ത്തനങ്ങള്‍ ബേങ്കിന്‍റെ ബൈലോ പ്രകാരം നടപ്പിലാക്കുന്നുണ്ട്. ബേങ്കിന്‍റെ കൂത്തുപറമ്പ് പാറാലിലുള്ള ഓഡിറ്റോറിയം കം ഷോപ്പിംഗ് കോംപ്ലക്സ് കൂത്തുപറമ്പിനൊരു തിലകക്കുറിയാണ്. 31.3.2016 മുതല്‍ സ്പെഷ്യല്‍ ഗ്രേഡില്‍ നിന്ന് ക്ലാസ് വണ്‍ സൂപ്പര്‍ഗ്രേഡ് കാറ്റഗറിയിലേക്ക് ബേങ്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.
മെമ്പർഷിപ്പ്
എ ക്ലാസ് . ബി ക്ലാസ്, സി ക്ലാസ്, ഡി ക്ലാസ് എന്നിങ്ങനെ നാലു തരം അംഗത്വ രീതിയാണ് ബേങ്കിനുള്ളത്. യഥാക്രമം 500 രൂപ 100 രൂപ 20 രൂപ 1000 രൂപ എന്നിങ്ങനയാണ് അംഗത്വ ഫീസ് നിരക്ക്.
നിക്ഷേപവും വായ്പകളും
അംഗങ്ങളുടെ ആവശ്യത്തിനനുസരിച്ച് വിവിധ വായ്പാ പദ്ധതികള്‍ ബേങ്ക് ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. കാര്‍ഷികവും കാര്‍ഷികേതരവുമായി ഹ്രസ്വകാല മദ്ധ്യകാല, ദീര്‍ഘകാല വിഭാഗത്തില്‍ രജിസ്ട്രാറുടെ അംഗീകാരത്തോടെ നിരവധി വായ്പകള്‍ ബേങ്ക് നല്‍കി വരുന്നുണ്ട്. സ്വാശ്രയസംഘങ്ങള്‍ കുടുംബശ്രീ യൂണിറ്റുകള്‍ അയല്‍കൂട്ടങ്ങള്‍ എന്നിവയ്ക്ക് രജിസ്ട്രാര്‍ അതാത് കാലങ്ങളില്‍ അനുവദിക്കുന്ന തരത്തിലുള്ള വായ്പകള്‍ നിബന്ധനകള്‍ക്ക് വിധേയമായി നല്‍കി വരുന്നുണ്ട്.
അംഗങ്ങളില്‍ നിന്നും അംഗങ്ങളല്ലാത്തവരില്‍ നിന്നും ബേങ്ക് നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇടപാടുകാരുടെ സൗകര്യാര്‍ത്ഥം വ്യത്യസ്ഥങ്ങളായ നിക്ഷേപ പദ്ധതികള്‍ ബേങ്ക് നടപ്പിലാക്കുന്നുണ്ട്. നിക്ഷേപത്തിലും വായ്പയിലും ക്രമാനുഗതായ വളര്‍ച്ച കൈവരിക്കാന്‍ ബേങ്കിന് സാധിച്ചുട്ടുണ്ട്.
ഹെഢാഫീസിന് പുറമെ മെയില്‍ ബ്രാഞ്ച് ഉള്‍പ്പെടെ 12 ശാഖകളിലൂടെയാണ് ബേങ്ക് ബിസിനസ്സ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. ബേങ്കിന്‍റെ ശാഖകളില്‍ കൊളത്തുമല, കോളയാട് മമ്പറം എന്നീ ശാഖകള്‍ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.